ജയകൃഷ്ണന്‍ ദിനം ആചരിച്ചു
തലശ്ശേരി : കെ.ടി. ജയകൃഷ്ണന്‍ മാസ്ററുടെ സ്മരണയ്ക്കു മുന്നില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. മാക്കൂല്‍ പീടികയിലെ ജയകൃഷ്ണന്‍ സമാരകത്തിനു മുന്നില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയ്ക്കെത്തി.
മാസ്ററുടെ സ്മരണാര്‍ത്ഥം കെ. ടി. ജയകൃഷ്ണന്‍ സേവാ കേന്ദ്രത്തന്റെ വകയായി പ്രാദേശിക ആശുപത്രിയ്ക്ക് ആംബുലന്‍സ് സംഭാവന ചെയ്യും. രണ്ടു വര്‍ഷ് മുന്‍പാണ് സ്കൂളില്‍ ക്ലാസെടുത്തുകൊണ്ട് നില്‍ക്കുകയായിരുന്ന ജയകൃഷ്ണനെ അക്രമികള്‍ വെട്ടി കൊന്നത്. സി. പി. എം കാരാണ് ഇത് ചെയ്തതെന്നാണ് അനുമാനം.
ജില്ലയുടെ വിവിധഭാഗങ്ങളില്‍ ജയകൃഷ്ണന്‍ ദിനം സംഘപരിവാര്‍ ആചരിച്ചു. മാസ്റര്‍ കൊല ചെയ്യപ്പെട്ടിട്ട് ഡിസംബര്‍ രണ്ടിന് രണ്ടു വര്‍ഷം തികയും.
വൈകുന്നേരം തലശ്ശേരിയില്‍ 25,000 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിച്ചിട്ടുണ്ട്. സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് ശിവരാജ് സിംഗ് ചൗഹാന്‍ റാലി ഉദ്ഘാടനം ചെയ്യും. ബിജെപി യുവമോര്‍ച്ചാ സംസ്ഥാന നേതാക്കള്‍ റാലിയില്‍ സംസാരിക്കും.












Click it and Unblock the Notifications