കെപിസിസി യോഗം തുടങ്ങി
തിരുവനന്തപുരം: മദ്യനയമുള്പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കെപിസിസി നിര്‍വാഹകസമിതി യോഗം ഡിസംബര്‍ ഒന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് ആരംഭിച്ചു. യോഗം കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ഉദ്ഘാടനംചെയ്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്, മുഖ്യമന്ത്രി എ.കെ. ആന്റണി, വയലാര്രവി, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മദ്യനയത്തില്‍ സര്‍ക്കാര്‍ എന്തുതീരുമാനമെടുക്കണമെന്ന് ഈ യോഗം ചര്‍ച്ചചെയ്യും.
കഴിഞ്ഞ ആറുമാസക്കാലത്തെ ഭരണത്തില്‍ പാര്‍ട്ടിയും ഭരണവും സഹകരിച്ചു പോയതായി കെ.മുരളീധരന് പറഞ്ഞു. പക്ഷെ ഭരണത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്കകത്തുനിന്നും പ്രശ്നങ്ങളുണ്ടാകരുതെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.
ഘട്ടംഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്തുകയെന്നതാണ് പാര്‍ട്ടിയുടെ തീരുമാനം. കള്ള് ഷാപ്പ് സഹകരണസംഘം പിരിച്ചുവിടും. ബദല്‍ സംവിധാനത്തെക്കുറിച്ച് യോഗത്തില്‍ തീരുമാനിക്കുമെന്നും മുരളീധരന് പറഞ്ഞു.
അബ്കാരിനിയമം കര്‍ശനമായി പാലിക്കും. ഈ നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥരെ കര്‍ശനമായി ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയ്ക്ക് ഇന്‍ഫാം പോലെയുള്ള സംഘടനകള്‍ കേന്ദ്രത്തെയും കേരളത്തെയും ഒരുപോലെ കുറ്റപ്പെടുത്തുകയാണ്. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനെതിരെ സമരം ആരംഭിക്കുമെന്നും മുരളീധരന് പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications