ആര്യാടന്റെ റിപ്പോര്‍ട്ട് കെപിസിസി തള്ളി
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് ആര്യാടന്‍ മുഹമ്മദ് അധ്യക്ഷനായുള്ള കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ട് കെപിസിസി നിര്‍വാഹകസമിതി തള്ളി. ഡിസംബര്‍ ഒന്ന് ശനിയാഴ്ച നടന്ന നിര്‍വാഹകസമിതിയാണ് ഈ തീരുമാനമെടുത്തത്.
പകരം മദ്യനയം സംബന്ധിച്ച് ഉമ്മന്‍ചാണ്ടി അധ്യക്ഷനായുള്ള യുഡിഎഫ് ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കെടുക്കാനും കെപിസിസി നിര്‍വാഹകസമിതി തീരുമാനിച്ചു. കള്ള്വ്യാപാരത്തില്‍ നിന്നും വ്യക്തികളെ ഒഴിവാക്കണമെന്നതടക്കമുള്ള പുരോഗമനപരമായ ഒട്ടേറെ നിര്‍ദേശങ്ങളടങ്ങിയ ആര്യാടന്‍ മുഹമ്മദിന്റെ റിപ്പോര്‍ട്ട് തള്ളാനുള്ള തീരുമാനത്തിനെതിരെ കെപിസിസി നിര്‍വാഹകസമിതിയില്‍ രൂക്ഷമായ എതിര്‍പ്പുണ്ടായി. വി.എം. സുധീരന്‍, ആര്യാടന്‍ മുഹമ്മദ്, കെ.പി. വിശ്വനാഥന്‍ തുടങ്ങിയ നേതാക്കള്‍ തങ്ങളുടെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതായി അറിയുന്നു.
ബാറുകള്‍ക്ക് ലൈസന്‍സ് നല്കുന്നതുപോലെ കള്ള്ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്കുന്ന രീതി കൊണ്ടുവന്നാല്‍ കള്ള്ഷാപ്പുകള്‍ ബിനാമികളിലൂടെ അബ്കാരികളുടെ കൈകളില്‍തന്നെ എത്തിച്ചേരുമെന്നും ആര്യാടന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അതേ സമയം കള്ള് ഷാപ്പുകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ലേലം ചെയ്യുന്ന രീതി കൊണ്ടുവരണമെന്ന ഉമ്മന്‍ചാണ്ടിയുടെ റിപ്പോര്‍ട്ടിന് അനുകൂലമായി വയലാര്‍ രവി, കെ. സുധാകരന്‍, ശരത്ചന്ദ്രപ്രസാദ്, ഭാരതീപുരം ശശി തുടങ്ങിയവര്‍ പ്രതികരിച്ചു.












Click it and Unblock the Notifications