പ്ലസ് ടു അദ്ധ്യാപകര്‍ സമരത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ പ്ലസ് ടു അദ്ധ്യാപകര്‍ സമരത്തിലേക്ക്.
ക്ലാസും പരീക്ഷാജോലികളും ബഹിഷ്കരിക്കാനാണ് അദ്ധ്യാപകരുടെ പരിപാടി. അദ്ധ്യാപകര്‍ക്ക് അടുത്ത മാസം മുതല്‍ ശമ്പളം നല്‍കാമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് സല്‍കിയിരിക്കുന്നത്. ഇതുണ്ടായില്ലെങ്കില്‍ സമരം തുടങ്ങും. 10,000 ത്തോളം വരുന്ന പ്ലസ് ടു അദ്ധ്യാപകര്‍ക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി ശമ്പളം കിട്ടുന്നില്ല. സര്‍ക്കാരുകള്‍ പലതവണ ഉറപ്പ് നല്കിയെങ്കിലും ഫലമുണ്ടായില്ല.
സ്കൂളുകളിലെ സ്റാഫ് ഫിക്സേഷന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഉടനെ നടക്കാനിടയില്ല. അങ്ങനെയെങ്കില്‍ അടുത്തമാസവും ശമ്പളം കിട്ടാന്‍ സാദ്ധ്യതയില്ലെന്ന് അഖില കേരള എയ്ഡഡ് സ്കൂള്‍ അദ്ധ്യാപക അസോസിയേഷന്റെ എറണാകുളം ജില്ലാ സെക്രട്ടറി കെ. ജി. പ്രദീപ് പറഞ്ഞു.
സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന എയ്ഡഡ് സ്കൂളുകളില്‍ മാനേജര്‍മാരാണ് അദ്ധ്യാപക നിയമനം നടത്തുക. ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാരാണ്. എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ പി. എസ്. സി യെ ഏല്‍പ്പിക്കാമോയെന്ന് ഹൈകോടതി സംസ്ഥന സര്‍ക്കാരിനോട് നവംബര്‍ 30 വെള്ളിയാഴ്ച വിശദീകരണം ചോദിച്ചിരുന്നു.
സംസ്ഥാന യോഗ്യതാ പരീക്ഷ പാസായവരെയാണ് പ്ലസ് ടു അദ്ധ്യാപകരായി എയ്ഡഡ് സ്കൂളുകളില്‍ നിയമിച്ചിട്ടുള്ളത്.












Click it and Unblock the Notifications