പമ്പയ്ക്കടുത്ത് സ്വകാര്യ റിസോര്‍ട്ട്
കൊച്ചി: ശബരിമല തീര്‍ഥാടകര്‍ക്കായി പമ്പയ്ക്കടുത്ത് തുടങ്ങുന്ന സ്വകാര്യ റിസോര്‍ട്ട് ഡിസംബര്‍ രണ്ട് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.
160 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ളതാണ് റിസോര്‍ട്ട്. ഡോര്‍മിട്രി മാതൃകയിലുള്ള മുറികളാണ് റിസോര്‍ട്ടിലുള്ളത്. പമ്പയില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ എരുമേലി-പമ്പ ശബരി ഹൈവേയിലാണ് റിസോര്‍ട്ട്. പതിനെട്ടാം പടി റിസോര്‍ട്ട് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞാല്‍ 320 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടാവുമെന്ന് പ്രൊജക്ട് പ്രൊമോട്ടര്‍ ബിജു ആന്റണി പറഞ്ഞു. അടുത്ത തീര്‍ഥാടന കാലമാവുമ്പോഴേക്കും 10 കോട്ടേജുകള്‍ കൂടി പണിയും.
ഒരു സസ്യഭക്ഷണശാലയും റിസോര്‍ട്ടിനൊപ്പമുണ്ട്. കേരള, തമിഴ്നാട്, ആന്ധ്ര രീതികളിലുള്ള ഭക്ഷണം ഇവിടെ കിട്ടും.
റിസോര്‍ട്ടില്‍ താമസിക്കാന്‍ അഞ്ച് വര്‍ഷത്തേേക്ക് അംഗത്വമെടുക്കണം. 4000 രൂപയാണ് ഇതിന് നല്‍കേണ്ടത്. അംഗത്വമെടുത്തവര്‍ക്ക് മണ്ഡല-മകരവിളക്ക് കാലത്ത് രണ്ടു ദിവസം റിസോര്‍ട്ടില്‍ താമസിക്കാം. മാസപൂജാ സമയത്ത് മൂന്ന് ദിവസം താമസിക്കാം.












Click it and Unblock the Notifications