കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണ്ഡഹാറില്‍ ബോംബാക്രമണം ശക്തം

  • By Super
Google Oneindia Malayalam News

കാബൂള്‍ : ഒസാമ ബിന്‍ ലാദനും മുല്ലാ ഒമറും താലിബാന്‍ ശക്തികേന്ദ്രത്തിലെ ഗുഹയ്ക്കുള്ളിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കാണ്ഡഹാറില്‍ അമേരിക്ക ബോംബാക്രമണം ശക്തമാക്കി. ആത്മീയ നേതാവ് മുല്ല ഒമറിന് രക്ഷപ്പെടുത്താന്‍ താലിബാനുമായി ധാരണയുണ്ടാക്കാനുളള സാദ്ധ്യതകള്‍ അമേരിക്ക തളളിക്കളഞ്ഞു.

ഉയര്‍ന്ന താലിബാന്‍ നേതാക്കളെയെല്ലാപേരെയും ഞങ്ങള്‍ക്കു വേണം. യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ ചെന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അവരെ അനുവദിക്കുകയില്ല. പിടിക്കപ്പെടുന്നവരെ നിയമപരമായി കൈകാര്യം ചെയ്യും. എന്നാല്‍ ഇതുവരെ ഒരു അല്‍ ക്വയ്ദ പ്രവര്‍ത്തകനെയും അമേരിക്ക കസ്റഡിയിലെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ കീഴടങ്ങല്‍ സംബന്ധിച്ച് താലിബാന്‍ വടക്കന്‍ സഖ്യവുമായി ചര്‍ച്ച നടത്തുകയാണെന്ന് കരുതപ്പെടുന്നു. സംയുക്ത സഖ്യത്തിന്റെ മേധാവി ജനറല്‍ പീറ്റര്‍ പെയ്സ് മാദ്ധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ സൂചിപ്പിച്ചതാണ് ഈ വിവരം. കാണ്ഡഹാരിലെ അന്തരീക്ഷം കലുഷിതമാണെന്നും എത്ര താലിബാന്‍-അല്‍ ക്വയ്ദ ഭടന്‍മാര്‍ പട്ടണത്തിലുണ്ടെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X