Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യം കുറഞ്ഞു : ഏഷ്യാ വീക്ക് പൂട്ടി

ന്യൂയോര്‍ക്ക് : ആവശ്യത്തിനു പരസ്യം ലഭിക്കാത്തതിനാല്‍ ടൈം കുടുംബത്തിലെ മൂന്നു പ്രസിദ്ധീകരണങ്ങള്‍ നിലയ്ക്കുന്നു. ഏഷ്യാ വീക്ക്, ഓണ്‍, ഫാമിലി ലൈഫ് എന്നീ പ്രസിദ്ധീകരണങ്ങളാണ് പരസ്യമില്ലാതെ നിലയ്ക്കുന്നത്.

മലയാളിയായ ടി. ജെ. എസ്. ജോര്‍ജ്ജ് ആയിരുന്നു ഏഷ്യാ വീക്കിന്റെ ആദ്യ എഡിറ്റര്‍.

മൂന്നു മാഗസിനുകളിലെയും ജീവനക്കാരെ തല്‍ക്കാലത്തേയ്ക്ക് പിരിച്ചുവിടും. എന്നാല്‍ എത്ര ജോലി നഷ്ടപ്പെടും എന്നത് വ്യക്തമല്ല. ഏഷ്യാവീക്കിലെ കുറച്ച് പേര്‍ക്ക് ടൈം വാര്‍ണറിന്റെ മറ്റ് സ്ഥാപനങ്ങളില്‍ ജോലി നല്‍കിയേക്കും. ഏഷ്യയില്‍ ദീര്‍ഘകാലം പ്രചാരത്തിലുണ്ടായിരുന്ന വാര്‍ത്താ വാരികയാണ് ഏഷ്യാ വീക്ക്.

1975ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഏഷ്യാവീക്ക് ഇപ്പോള്‍ 1,20,000 പ്രതികള്‍ വില്‍ക്കുന്നുണ്ട്. വീക്കലിയുടെ പ്രധാന എതിരാളികളായ ഫാര്‍ ഈസ്റേണ്‍ ഇക്കണോമിക് റിവ്യൂ അടുത്തിടെ ഏഷ്യന്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ലയിച്ചു. നാലിലൊന്നു ജീവനക്കാരെ കുറച്ചു. ടൈം ഡിജിറ്റല്‍ മാഗസിന്റെ ടെക്നോളജി സപ്ലിമെന്‍റായാണ് ഓണ്‍ തുടങ്ങിയത്.

ഏഷ്യന്‍ വിപണിയിലെ വ്യാപാരം, സാമ്പത്തിക വിഷയങ്ങള്‍ എന്നിവയായിരുന്നു ഏഷ്യാവീക്കിലെ വിഭവങ്ങള്‍. കുറെക്കാലമായി ഏഷ്യാവീക്കിന് പരസ്യം കുറഞ്ഞു വരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ടൈം ലൈഫ് മാഗസിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രത്യേക പതിപ്പായി പുറത്തിറക്കുകയാണ് ലൈഫ് മാഗസിന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+