ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണലോക്കറ്റുകള്‍
ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ മുദ്ര കൊത്തിയ സ്വര്‍ണ്ണലോക്കറ്റുകള്‍ വിതരണത്തിന് തയ്യാറായി. അഞ്ച് ഗ്രാം തൂക്കമുള്ളവഴിപാട് ലോക്കറ്റിന്റെ വില 2750 രൂപയാണ്. വഴിപാട് ലോക്കറ്റുകള്‍ ആവശ്യമുള്ള ഭക്തര്‍ അഡ്മിനിസ്ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം എന്ന പേരില്‍ ഗുരുവായൂരില്‍ മാറാവുന്ന ക്രോസ് ചെയ്ത 2750 രൂപയുടെ ഡിഡി സഹിതം അപേക്ഷിക്കണം.
അപേക്ഷകള്‍ തെക്കേനടയിലെ ശ്രീപദ്മം കെട്ടിടത്തിലെ ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ നേരിട്ട് നല്കാം. അതല്ലെങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ , ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍-680101 എന്ന വിലാസത്തില്‍ തപാല്‍ മുഖേന അയക്കാം. ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ നാല്വരെ നല്കുന്ന അപേക്ഷകളേ പരിഗണിക്കൂ.
തപാല്‍ മുഖേന അയയ്ക്കുന്ന അപേക്ഷയുടെ കവറില്‍ ശ്രീഗുരുവായൂരപ്പന്റെ പൂജിച്ച അഞ്ചുഗ്രാം ലോക്കറ്റിനുള്ള അപേക്ഷ എന്ന് പ്രത്യേകം എഴുതേണ്ടതാണ്. വിതരണത്തിന് തയ്യാറാക്കിവച്ചിട്ടുളള ലോക്കറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷ ലഭിച്ചാല്‍ മിന്റില്‍ നിന്നും കൂടുതല്‍ ലോക്കറ്റുകള്‍ തയ്യാറാക്കും. അവ മുന്‍ഗണനാക്രമത്തില്‍ വിതരണം ചെയ്യും.
ഇപ്പോള്‍ ഡിഡി സഹിതം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് അഞ്ചു മാസങ്ങള്‍ക്കകം ലോക്കറ്റ് ലഭ്യമാക്കാന്‍ സാധിക്കാതെവന്നാല്‍ സംഖ്യ മടക്കി നല്കും. 50,000 ലോക്കറ്റുകള്‍ അടിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications