ഹജ്ജിന് കേരളത്തില്‍ നിന്ന് 7300 പേര്‍
കോഴിക്കോട്: ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് കേരളത്തില്‍ നിന്ന് 7300 പേര്‍ പങ്കെടുക്കും. ജനവരി 15നാണ് ഹജ്ജ് തീര്‍ത്ഥാടനം തുടങ്ങുന്നത്.
കേരളത്തില്‍ നിന്ന് 17 വിമാനങ്ങള്‍ സൗദി അറേബ്യയിലേക്കു പോകുന്നുണ്ട്. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കു മറുപടി പറയുന്ന ടെലിഫോണ്‍ സംവിധാനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ അറ്റുകുറ്റപ്പണികള്‍ ഉടന്‍ തീര്‍ക്കുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. ഇക്കൊല്ലം മുതല്‍ ഹജ്ജിനോടനുബന്ധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രിസമയങ്ങളില്‍ ജംബോ വിമാനങ്ങള്‍ ഇറക്കാന്‍ കേന്ദ്രവ്യോമമന്ത്രാലയം അനുമതിനല്കിയിട്ടുണ്ട്.












Click it and Unblock the Notifications