കരിപ്പൂരില്‍ രാത്രി വിമാനമിറക്കാന്‍ അനുമതി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രിസമയത്ത് വിമാനമിറക്കുന്നതിന് കേന്ദ്ര വ്യോമായാന മന്ത്രാലയം അനുമതി നല്‍കി. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന യോഗത്തില്‍ ഡിസംബര്‍ ഒന്ന് ശനിയാഴ്ച ഹജ്ജ് കമ്മിറ്റി സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ ബിശ്വനാഥ് സിഹ്നയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ സംഘാടക സമിതികള്‍ രൂപീകരിക്കാനാണ് യോഗം ചേര്‍ന്നത്.
ഹജ്ജിന് ശേഷം തീര്‍ഥാടനകരെ തിരിച്ചുകൊണ്ടുവരുമ്പോള്‍ രാത്രി വിമാനമിറക്കുന്നത് ഏറെ സഹായകരമായിരിക്കും.
ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോവുന്നത് 747 ജംബോ ജെറ്റ് വിമാനത്തിലായിരിക്കും. ജനുവരി 15 മുതല്‍ ഹജ്ജ് സര്‍വീസ് ആരംഭിക്കും. 10 ദിവസങ്ങളിലായി 17 തവണ ജംബോ വിമാനം സര്‍വീസ് നടത്തും. ഓരോ തവണയും 395 പേരെ വീതമാണ് കൊണ്ടുപോവുക.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, മന്ത്രി എം. കെ. മുനീര്‍ എന്നിവരും യാേേഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications