ടിവി പരമ്പരകള്‍ക്കെതിരെ മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ടിവി പരമ്പരകളില്‍ പലതും തീരെ മോശമാണെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍. ഡിസംബര്‍ രണ്ട് ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ടിവി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.
ചില ടിവി പരമ്പരകള്‍ കേരളത്തിന്റെ സംസ്കാരത്തെയും മലയാളഭാഷയെത്തന്നെയും പരീക്ഷിക്കുന്നവയാണെന്നും അദ്ദേഹം പരിഹസിച്ചു. പല പരമ്പരകളിലെയും മലയാള ഭാഷ സഭ്യതയുടെ അതിരുകടക്കുന്നവയാണെന്നും മന്ത്രി പറഞ്ഞു.
ഒരു മലയാള ചാനലിലും വിദ്യാഭ്യാസത്തിനോ വിജ്ഞാനത്തിനോ പ്രാധാന്യം നല്കുന്ന പരിപാടികള്‍ ഇല്ലെന്നതിനെയും മന്ത്രി വിമര്‍ശിച്ചു. വിജ്ഞാനപ്രദമായ പരിപാടികള്‍ക്ക് സമയം കാണണമെന്നും അദ്ദേഹം ചാനല്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചു. പരിപാടികള്‍ എത്ര നിലവാരം താഴ്ന്നവയാണെങ്കിലും സര്‍ക്കാരിന് അവ നിയന്ത്രിക്കാന്‍ കഴിയാറില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.












Click it and Unblock the Notifications