മന്ത്രി ജേക്കബ് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു
കുമളി: മുല്ലപ്പെരിയാര്‍ ഡാമിലെ ചോര്‍ച്ചയെ കുറിച്ച് വിലയിരുത്താനായി ജലസേചനമന്ത്രി ടി. എം. ജേക്കബ് ഡിസംബര്‍ രണ്ട് ഞായറാഴ്ച മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ചു.
ജേക്കബിന്റെ നേതൃത്വത്തിലുള്ള നിയമസഭാസംഘത്തില്‍ എംഎല്‍എമാരായ കോടിയേരി ബാലകൃഷ്ണന്‍, പി. കെ. രാജേന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.
ഡാമിലെ ജലനിരപ്പ് വര്‍ധിച്ചതു മൂലമാണ് ഡാമിന്റെ വിള്ളലുകളിലൂടെ ചോര്‍ച്ചയുണ്ടായത്. കനത്ത മഴ മൂലം ഡാമിലെ ജലനിരപ്പ് 133 അടിയായി കഴിഞ്ഞയാഴ്ച വര്‍ധിച്ചിരുന്നു.
അതിനിടെ മന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പായി വിള്ളലടക്കാന്‍ തമിഴ്നാട് ശ്രമം നടത്തിയിരുന്നു. സിമന്റ് മിശ്രിതം ഉപയോഗിച്ച് വിള്ളലടക്കാന്‍ ശ്രമിച്ചെങ്കിലും ചോര്‍ച്ച തടയാനായില്ല.












Click it and Unblock the Notifications