റിപ്പോര്‍ട്ട് തള്ളണമെന്ന് പി. ഇ. ഉഷ
കഠിനവ്രതാനുഷ്ഠാനത്തിന്റെറംസാന്‍കോഴിക്കോട്: തനിക്കെതിരെ ഒരു സഹപ്രവര്‍ത്തകന്‍ നടത്തിയ അപവാദ പ്രചാരണത്തെ കുറിച്ച് പരാതി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാരിയായ പി. ഇ. ഉഷ വൈസ് ചാന്‍സര്‍ക്ക് പരാതി നല്‍കി.
പരാതി സമിതി രൂപീകരിച്ച സിന്റിക്കേറ്റിന് തന്റെ നിവേദനം വിടണം. തീര്‍ത്തും രാഷ്ട്രീയപക്ഷപാതിത്തത്തോടെ രൂപീകരിച്ച സമിതി പിരിച്ചുവിടുകയാണ് വേണ്ടത്.- ഉഷ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പരാതി സമിതിയുടെ മുന്നില്‍ താന്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളികളയുകയായിരുന്നു. സമിതി ചെയര്‍മാനടക്കം ഏഴംഗങ്ങള്‍ സിപിഎമ്മുമായി ബന്ധമുള്ളവരാണ്. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ പ്രകാശനെ സംരക്ഷിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം- ഉഷ ചൂണ്ടിക്കാട്ടി.
ഉഷ ആരോപിച്ചതുപോലെ അപവാദ പ്രചാരണം നടന്നിട്ടില്ലെന്നാണ് പരാതി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഈ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications