കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്കി
തിരുവനന്തപുരം: പോളിയോ പ്രതിരോധപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ അഞ്ചുവയസ്സിനു താഴെയുള്ള പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്കി. തിരുവനന്തപുരത്ത് ഡിസംബര്‍ രണ്ട് ഞായറാഴ്ച തുള്ളിമരുന്ന് നല്കി മുഖ്യമന്ത്രി എ.കെ. ആന്റണി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
ലോകത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യത്തോടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിലെ പരിപാടികളുടെ ഉദ്ഘാടനം വിനോദസഞ്ചാരമന്ത്രി കെ.വി. തോമസ് നിര്‍വഹിച്ചു.
സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, ഹോമിയോ,ആയുര്‍വേദ ആശുപത്രികള്‍, റെയില്‍വേ സ്റേഷന്‍, ബസ്സ്റാന്റ്, ബോട്ട് ജെട്ടികള്‍ എന്നിവിടങ്ങളില്‍ പോളിയോമരുന്ന് നല്കുന്നുണ്ട്. ഇതിന് പുറമെ സഞ്ചരിക്കുന്ന ബൂത്തുകളും പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications