ഡീസല്‍ ബസുകള്‍ നിറുത്തി: ദില്ലിയില്‍ യാത്രാക്ലേശം
ദില്ലി: ഡീസല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത് നിര്‍ത്തണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് മൂവായിരത്തോളം ബസുകള്‍ ദില്ലിയില്‍ സര്‍വീസ് നിര്‍ത്തിവെച്ചു. ഇതിനെ തുടര്‍ന്ന് ദില്ലിയിലെ പല ഭാഗങ്ങളിലും യാത്രക്കാര്‍ ദുരിതത്തിലാണ്.
ഡിസംബര്‍ ഒന്ന് ശനിയാഴ്ച മുതലാണ് ബസുകള്‍ സര്‍വീസ് നിര്‍ത്തിയത്. ഹൈക്കോടതി വിധിക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ട്രാന്‍സ്പോര്‍ട്ട് യൂണിയനുകള്‍. 60 ശതമാനത്തോളം ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിട്ടും ബദല്‍ സംവിധാനം ഒരുക്കാന്‍ ദില്ലി സര്‍ക്കാരിനായിട്ടില്ലെന്ന് അവര്‍ ആരോപിക്കുന്നു.
ഡീസല്‍ ബസുകള്‍ സര്‍വീസ ്നടത്തുന്നത് നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അന്തരീക്ഷ മലിനീകരണം കുറയ്കാനാണ് കോടതിയുടെ ഈ തീരുമാനം.
അതേ സമയം രണ്ടായിരത്തോളം ബസുകള്‍ സര്‍ക്കാര്‍ റോഡിലിറക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications