രാഷ്ട്രപതിയാവാന്‍ താന്‍ യോഗ്യന്‍: ജത്മലാനി
ദില്ലി: വിജയിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഇത്തവണ താന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി രാംജെത്മലാനി.
കഴിഞ്ഞ തവണ താന്‍ മത്സരിച്ചത് രാഷ്ട്രപതിയുടെ ഓഫീസ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ജനങ്ങളോട് പറയാനാണ്. ഇത്തവണ മത്സരിക്കുന്നുണ്ടെങ്കില്‍ അത് വിജയസാധ്യതയുണ്ടെങ്കില്‍ മാത്രമായിരിക്കും.
മത്സരരംഗത്തുള്ളവരേക്കാളും താന്‍ രാഷ്ട്രപതിയുടെ സ്ഥാനത്തേക്ക് യോഗ്യനാണെന്ന് ജത്മലാനി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന് നല്ല ഉപദേശം നല്‍കാന്‍ രാഷ്ട്രപതിക്ക് കഴിയണം. അതില്‍ പാര്‍ട്ടി ബന്ധങ്ങളുടടെ സ്വാധീനമുണ്ടാവരുത്. കേന്ദ്രത്തിന്റെ അന്തിമതീരുമാനത്തിന് അംഗീകാരം നല്‍കേണ്ട ഭരണഘടനാപരമായ ബാധ്യത രാഷ്ട്രപതിക്കുണ്ട്. എന്നാല്‍ തനിക്ക് അംഗീകരിക്കാനാവാത്ത സര്‍ക്കാര്‍ തീരുമാനങ്ങള്‍ മുന്നിലെത്തുമ്പോള്‍ രാജിവെക്കാനുള്ള ധാര്‍മികമായ ധൈര്യം രാഷ്ട്രപപതി കാണിക്കേണ്ടതുണ്ട്. റബര്‍ സ്റാമ്പായി തുടരാനാവില്ല എന്ന് ബോധ്യമാവുമ്പോള്‍ രാജിവെച്ച് ജനങ്ങളുടെ മുന്നില്‍ രാജിയുടെ കാരണങ്ങള്‍ അവതരിപ്പിക്കുകയാണ് രാഷ്ട്രപതി ചെയ്യേണ്ടത്.
കെ. ആര്‍. നാരായണന്‍ രാഷ്ട്രപതിയെന്ന നിലയില്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ജത്മലാനി പറഞ്ഞു.
എന്നാല്‍ പി. സി. അലക്സാണ്ടറെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി. ജെ. പി ക്ക് താത്പര്യം. മഹാരാഷ്ട്ര ഗവര്‍ണറാണ് ഇപ്പോള്‍ അലക്സാണ്ടര്‍. ഇതിനെ കോണ്‍ഗ്രസ് എതിര്‍ക്കില്ലെന്നാണ് ബി. ജെ. പി. യുടെ അനുമാനം. കെ. ആര്‍. നാരാണനെ വീണ്ടും രാഷ്ട്രപതിയാക്കാന്‍ ബി. ജെ. പി. ക്ക് താത്പര്യമില്ല.
അലക്സാണ്ടറെ രാഷ്ട്രപതിയാക്കുന്നതിനെ തെലുങ്ക് ദേശം എതിര്‍ത്തിട്ടുണ്ട്. ഉപരാഷ്ട്രപതി കിഷന്‍ കാന്തിനെ രാഷ്ട്രപതിയാക്കണമെന്നാണ് തെലുങ്ക് ദേശത്തിന്റെ നിര്‍ദേശം.












Click it and Unblock the Notifications