പോട്ടോ: കേന്ദ്രം വഴങ്ങുന്നു
ദില്ലി: തീവ്രവാദവിരുദ്ധ ഓര്‍ഡിനന്‍സായ പോട്ടോയില്‍ മാറ്റങ്ങള്‍ വരുത്താമെന്ന് പ്രധാനമന്ത്രി വാജ്പേയി ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച ലോക്സഭയില്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷികളുടെയും എതിര്‍പ്പിനെ വകവയ്ക്കാതെ പോട്ടോ അതേപടി നടപ്പാക്കുമെന്ന പിടിവാശി കേന്ദ്രം ഉപേക്ഷിച്ചിരിക്കുകയാണ്.
പോട്ടോയില്‍ എന്തു മാറ്റങ്ങള്‍ വരുത്തണമെന്നതു സംബന്ധിച്ച് ചര്‍ച്ചനടത്താന്‍ ഡിസംബര്‍ നാല് ചൊവാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. പോട്ടോ സംബന്ധിച്ച് ലോക്സഭയില്‍ തിങ്കളാഴ്ച ഒരു മണിക്കൂര്‍ നേരം ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നു. അതിനു ശേഷമാണ് പോട്ടോയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി വാജ്പേയി പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്ന ഒരു പ്രശ്നത്തില്‍ രാഷ്ട്രീയം കാണരുതെന്നും വാജ്പേയി പറഞ്ഞു. പോട്ടോ സംബന്ധിച്ച് എന്തൊക്കെ എതിര്‍പ്പുകളാണുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications