റേഷന്‍സംവിധാനം നിലനിര്‍ത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ റേഷന്‍ സംവിധാനം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി ആന്റണി ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച നിയമസഭയില്‍ വ്യക്തമാക്കി. ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റേഷന്‍ സംവിധാനം നിലനിര്‍ത്തുന്നതിനുവേണ്ട നടപടികളെല്ലാം സംസ്ഥാനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എഫ്സിഐ വഴിയുള്ള സംഭരണം നിര്‍ത്താനുള്ള കേന്ദ്രനീക്കത്തെ കേരളം അനുകൂലിക്കില്ലെന്ന് കേന്ദ്രധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.- ആന്റണി പറഞ്ഞു.
എഫ്സിഐയില്‍ നിന്നും സംഭരണച്ചുമതല എടുത്തുമാറ്റാനുള്ള കേന്ദ്രതീരുമാനത്തെ എതിര്‍ത്തുകൊണ്ട് കേരളം ദേശീയ വികസന കൗണ്‍സിലിലും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എഫ്സിഐ വഴിയല്ലാതെ റേഷന്‍ വിതരണം കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയില്ലെന്നും ആന്റണി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications