ബാങ്കില്‍ നിന്ന് 240 പവന്‍ കവര്‍ന്നു
പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ പൂവത്താണി ശാഖയില്‍ നിന്ന് 240 പവന്‍ സ്വര്‍ണവും 200 ഗ്രാം വെള്ളിയും കവര്‍ന്നു. ഡിസംബര്‍ രണ്ട് ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നെതന്നാണ് കരുതുന്നത്.
കള്ളതാക്കോലുകള്‍ കൊണ്ട് ബാങ്കിന്റെ വാതിലും ലോക്കറുകളും തുറന്നാണ് കവര്‍ച്ച നടത്തിയത്. 75 ലോക്കറുകളില്‍ 11 എണ്ണം തുറന്നു. ഇതില്‍ അഞ്ചെണ്ണത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയുമാണ് കവര്‍ച്ച ചെയ്തത്. ആറെണ്ണത്തില്‍ ഒന്നുമുണ്ടായിരുന്നില്ല.
രാവിലെ ബാങ്കിന്റെ വാതില്‍ തുറന്നുകണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തെളിവ് ഇല്ലാതാക്കാന്‍ മുളക്പൊടി വിതറിയിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി. നായ മണം പിടിച്ച് ഒരു കിലോമീറ്റര്‍ അകലെയുള്ള ഒരു ഒഴിഞ്ഞ വീട്ടിനു മുന്നില്‍ നിന്നു. പൊലീസ് അന്വേഷണം നടത്തിവരികയാണ്.












Click it and Unblock the Notifications