കെഎസ്ആര്‍ടിസി : ആറു മാസത്തിനുളളില്‍ നഷ്ടം കുറഞ്ഞു
തിരുവനന്തപുരം കഴിഞ്ഞ ആറ് മാസത്തിനുളളില്‍ കെഎസ്ആര്‍ടിസി യുടെ നഷ്ടം 10 കോടിയില്‍ നിന്നും അഞ്ചു കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി. ഗതാഗതമന്ത്രി കെ ബി ഗണഷ് കുമാര്‍ നിയമസഭയെ അറിയിച്ചതാണ് ഈ വിവരം. കളക്ഷന്‍ കൂട്ടാന്‍ കെ. എസ്. ആര്‍. ടി. സി. ചെയിന്‍ സര്‍വീസ് ആരംഭിക്കും. സമാന്തര സര്‍വീസ് തടയുന്നതും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ കളക്ഷന്‍ കുറയാന്‍ പ്രധാന കാരണം സമാന്തരസര്‍വീസാണെന്ന് അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വം അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു ഗണേഷ് കുമാര്‍.
ഡിപ്പോകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മദ്ധ്യതല മാനേജര്‍മാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് യൂണിയനുകളുമായി ചര്‍ച്ച നടന്നു വരുന്നു. പെന്‍ഷന്‍ കുടിശ്ശികയ്ക്കുളള അഞ്ചു കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications