മണ്ഡരി തെങ്ങുകള്‍ക്ക് ഹോമിയോ ചികിത്സ
തിരുവനന്തപുരം : മണ്ഡരി ബാധിച്ച തെങ്ങുകള്‍ക്ക് ഹോമിയോ ചികിത്സ നല്‍കുമെന്ന് കൃഷി മന്ത്രി കെ ആര്‍ ഗൗരിയമ്മ. നിയമസഭയില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങല്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. അഞ്ചു കേന്ദ്രങ്ങളില്‍ പരീക്ഷണങ്ങള്‍ നടന്നു വരുന്നു. മണ്ഡരി രോഗം കേരകര്‍ഷകരെ ദോഷമുണ്ടാക്കിയിരുന്നു.
നിലവിലുളള കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചു പരാമര്‍ശിക്കവേ, മുന്‍വര്‍ഷങ്ങളില്‍ കേരളം ഈ രംഗത്ത് വന്‍ പുരോഗതി കൈ വരിച്ചു. ശാസ്ത്രീയമായ തുടര്‍ നടപടികളുടെ അഭാവം മൂലം നേട്ടങ്ങള്‍ പലതും നഷ്ടമായി. ശാസ്ത്രീയമായ കൃഷിരീതികള്‍ പരീക്ഷിക്കുന്നതിലും സംസ്ഥാനം പരജയപ്പെട്ടു. മന്ത്രി പറഞ്ഞു.
കൃഷി വികസന കൗണ്‍സിലുകള്‍ പുനസംഘടിപ്പിക്കുമെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. നിലവിലുളള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞെന്നും പുതിയ അംഗങ്ങളെ ഉടന്‍ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷികമേഖലയുടെ പുരോഗത്ിക്ക് ഭൂവിനിയോഗ നിയമം ഭേദഗതി ചെയ്യാന്‍ ആലോചനയുണ്ട്. ചോദ്യോത്തര വേളയില്‍ അവര്‍ അറിയിച്ചു.അടയ്ക്കയുടെ മഞ്ഞളിപ്പു രോഗത്തിനു പ്രതിവിധി കണ്ടെത്താനും ഗവേഷണം നടക്കുന്നതായി മന്ത്രി അറിയിച്ചു.












Click it and Unblock the Notifications