വിളപ്പില്‍ശാലയിലെ മാലിന്യ ഫാക്ടറി അടയ്കണം
തിരുവനന്തപുരം : വിളപ്പില്‍ശാല ഫാക്ടറി അടച്ചിടണമെന്ന് ഭരണകക്ഷി എംഎല്‍എ.
ഫാക്ടറി ആക്ഷന്‍ കൗണ്‍സില്‍ അംഗം എന്‍ ശക്തന്‍ നാടാര്‍ എംഎല്‍എയാണ് യു. ഡി. എഫ് . സര്‍ക്കാരിനോട് അടിയന്തരമായി ഫാക്ടറി പൂട്ടാന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് പരിസരവാസികള്‍ ഡിസംബര്‍ നാല് ചൊവാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.
നാല്‍പ്പതിനായിരത്തോളം മനുഷ്യ ജീവനെ ബാധിക്കുന്ന പ്രശ്നം സര്‍ക്കാര്‍ ലാഘവബുദ്ധ്യാ കൈകാര്യം ചെയ്യരുതെന്ന് ശക്തന്‍ നാടാര്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഫാക്ടറി തുടങ്ങിയത്.
പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ അവസാനത്തോടെ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications