Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്തുകള്‍ പദ്ധതി നടപ്പാക്കുന്നില്ല

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജലസേചനത്തിനും പരിസര ശുചീകരണത്തിനുമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകള്‍ മുന്നോട്ടുവരുന്നില്ലെന്ന് ജലസേചന മന്ത്രി ടി.എം. ജേക്കബ്.

പഞ്ചായത്തുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആയിരത്തോളം പദ്ധതികള്‍ നീക്കി വച്ചിട്ടും അവ എറ്റെടുക്കാന്‍ ഒരു പഞ്ചായത്തു പോലും മുന്നോട്ടു വന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ കീഴില്‍ കൊല്ലം, കാസര്‍കോഡ് ജില്ലകള്‍ക്കായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ മുന്നോടിയായി ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച കനകക്കുന്നില്‍ ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ തുകയുടെ പത്തു ശതമാനം ഗുണഭോക്താക്കളില്‍ നിന്നും പത്തു ശതമാനം ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ബാക്കി 80 ശതമാനം ലോക ബാങ്കിന്റെ ധനസഹായ പദ്ധതിയില്‍ നിന്നുമാണ് സ്വരൂപിക്കുക. ഗ്രാമീണ കുടിവെള്ള പദ്ധതിയും ശുചിത്വ പദ്ധതികളും നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കുറയ്ക്കാന്‍ ഉദ്ദേശിച്ചാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+