കുരിയാര്‍കുട്ടി കേസ് അന്വേഷണം തടസപ്പെട്ടേക്കും
തിരുവനന്തപുരം: കുരിയാര്‍കുട്ടി-കാരപ്പാറ അഴിമതി കേസില്‍ തുടര്‍ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിയമതര്‍ക്കത്തിന് വഴിയൊരുക്കുന്നു.
തുടര്‍ അന്വേഷണത്തിന്റെ സാധുതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഐഎസ്ആര്‍ഒ ചാരകേസില്‍ തുടര്‍ അന്വേഷണം നടത്താന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രിംകോടതി വിധിയാണ് ഈ കേസുമായി ബന്ധപ്പെടുത്തി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മറിയം റഷീദ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്താനുള്ള അനുമതി കോടതി സര്‍ക്കാരിന് നിഷേധിച്ചു. പിന്നീട് സുപ്രിം കോടതിയെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചു. അന്വേഷണ ഏജന്‍സിക്ക് തുടര്‍ അന്വേഷണത്തിന് അധികാരമുണ്ടെങ്കിലും ഐഎസ്ആര്‍ഒ കേസില്‍ ദുരുദ്ദേശ്യപരമായാണ് സര്‍ക്കാര്‍ തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
ജലസേചനമന്ത്രി ടി. എം. ജേക്കബ് ഉള്‍പ്പെട്ട കേസിലും ഇതുപോലെ തുടര്‍ അന്വേഷണത്തിന് തടസമുണ്ടാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.












Click it and Unblock the Notifications