ജപ്പാന് ബാങ്കിന്റെ സഹായം നഷ്ടമാകുന്നു
തിരുവനന്തപുരം. കേരളത്തതിനു വീണ്ടും വിദേശ സഹായം നഷ്ടമായേക്കും. ഏറ്റെടുത്ത പദ്ധതികള്‍ സമയത്ത് പൂര്‍ത്തിയാക്കാത്തിനാല്‍ ജപ്പാന് ബാങ്കാണ് ധനസഹായ വാഗ്ദാനത്തില്‍ നിന്നും പിന്മാറാന് താത്പര്യം പ്രകടിപ്പിച്ചത്.
ഇതോടെ ഏറെ കൊട്ടിഘോഷിച്ച 3000 കോടിയുടെ തീരപഥം പദ്ധതി വെളളത്തിലാകും. വാഗ്ദാനം ചെയ്ത രണ്ടു പദ്ധതിയിലും ജപ്പാന് ബാങ്കിനു താല്പര്യമില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചതായി ജലസേചന മന്ത്രി ടി എം ജേക്കബ് നിയമസഭയില്‍ പ്രസ്താവിച്ചു.
നിലവിലുളള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുത്തതാണ് സഹായം നഷ്ടമാവാന്‍ കാരണം. ജപ്പാന് ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് രണ്ടു പദ്ധതികള്‍ക്കാണ് ധനസഹായം നല്കാമെന്നേറ്റിരുന്നത്. അട്ടപ്പാടി പദ്ധതിയും തീരപഥം പദ്ധതിയും. ഈ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചതായി മന്ത്രി പറഞ്ഞു. 3000 കോടിയാണ് തീരപഥം പദ്ധതിയ്ക്ക് ബാങ്ക് നല്കാമെന്നേറ്റിരുന്നത്. ബാങ്ക് ടെലഫോണില്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച കത്ത് ഇതുവരെ വകുപ്പിന് കിട്ടിയിട്ടില്ല.
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ സബ് മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. 1800 കോടിയുടെ ജപ്പാന് കുടിവെളള പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പിഎസിയെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ആരോപണം ജലസേചനമന്ത്രി നിഷേധിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications