കാവിയും കുങ്കുമപ്പൊട്ടും സംഘപരിവാര്‍ സ്വത്തല്ല
തിരുവനന്തപുരം : കാവിയും കുങ്കുമപ്പൊട്ടും സംഘപരിവാറിന്റെ കുത്തകയല്ലെന്ന് ദേവസ്വം മന്ത്രി കാര്‍ത്തികേയന്‍. ഒരു സമവാക്യത്തില്‍ ഇവ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ഹിന്ദുത്വശക്തികള്‍ക്ക് വിശ്വാസ്യത നല്‍കുകയാണെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ ഉറച്ച നിലപാടെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.
മലബാര്‍ ഹിന്ദു ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെ സി. പി. എം നിയമസഭാ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. ഹിന്ദുവായിരിക്കുന്നതും മതവിശ്വാസവും സംഘപരിവാറുമായി കൂട്ടിക്കുഴയ്ക്കരുത്.
മലബാറിലെ ക്ഷേത്ര ഭരണം നടത്തുന്നതിന് 18 അംഗ കമ്മിറ്റി രൂപീകരിക്കുന്നതിനു വേണ്ടിയാണ് ബില്‍.












Click it and Unblock the Notifications