കരുണാകരനും ജേക്കബിനും കോടതി നോട്ടീസ്
കൊച്ചി : വിജിലന്‍സ് കേസുകളില്‍ നിന്നും ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുവെന്നാരോപിച്ചു സമര്‍പ്പിച്ച കേസില്‍ കെ. കരുണാകരനും ടി. എം. ജേക്കബുമടക്കം ആറുപേര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പുനപരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാനുളള തീരുമാനത്തിനെതിരെ സിബിസി വാര്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇവര്‍ക്ക് നോട്ടീസയച്ചത്.
മുന്‍മന്ത്രി സി.വി. പത്മരാജന്‍, സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരായ എന്‍.വി. മാധവന്‍, പി.ജെ. തോമസ്, ജിജി തോംസണ്‍ എന്നിവര്‍ക്കും നോട്ടീസ് ലഭിച്ചു.
ആറുപേരും വിവിധ കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ഈ കേസുകളെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ ജൂലായ് 30 സര്‍ക്കാര്‍ ഒരു ഉന്നതതല സമിതിയെ നിയമിച്ചു. ഈ നടപടി അന്വേഷണത്തെ അട്ടിമറിക്കാനാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.












Click it and Unblock the Notifications