നെല്‍സണ്‍ ഷൈന്‍ വധം: പ്രതികള്‍ക്ക് ജീവപര്യന്തം
ആലപ്പുഴ: ആലപ്പുഴയിലെ നെല്‍സണ്‍ഷൈന്‍ വധക്കേസിലെ പ്രതികളായ അമ്മയ്ക്കും മൂന്നുമക്കള്‍ക്കും ജീവപര്യന്തം തടവ്. ഡിസംബര്‍ മൂന്ന് തിങ്കളാഴ്ചയാണ് ആലപ്പുഴ ജില്ലാജഡ്ജി പി.എസ്. ഗോപിനാഥ് ഈ ശിക്ഷവിധിച്ചത്.
ഒന്നു മുതല്‍ നാല് വരെ പ്രതികളായ അര്‍ത്തുങ്കള്‍ ചാള്‍സിന്റെ മക്കളായ ജയന്‍, സജന്‍, രാജന്‍, അമ്മ ജോളി ടീച്ചര്‍ എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം വിധിച്ചത്. ഈ നാലു പ്രതികളും നെല്‍സണ്‍ഷൈന്റെ വിധവ കൊച്ചുറാണിക്ക് നഷ്ടപരിഹാരം നല്കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി രണ്ടു ലക്ഷവും മറ്റു പ്രതികള്‍ ഒരു ലക്ഷം വീതവുമാണ് നഷ്ടപരിഹാരം നല്കേണ്ടത്. തുക അടച്ചില്ലെങ്കില്‍ ഒന്നാംപ്രതി ഒന്നരവര്‍ഷവും മറ്റ് പ്രതികള്‍ ഒരു വര്‍ഷവും അധികതടവ് അനുഭവിക്കണം.
നവമ്പര്‍ 30 വെള്ളിയാഴ്ചയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. അന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ പടമെടുക്കാന്‍ ശ്രമിച്ച വാര്‍ത്താമാധ്യമങ്ങളുടെ ഫോട്ടോഗ്രാഫര്‍മാരെ ചിലര്‍ മര്‍ദ്ദിച്ചിരുന്നു.












Click it and Unblock the Notifications