നെടുമ്പാശേരിയില്‍ ആക്രമണസാധ്യത
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ചാവേര്‍ ആക്രണം ഉണ്ടായേക്കുമെന്ന സൂചനയെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാനൊരുങ്ങുന്നു.
ഇന്റലിജന്‍സ് ബ്യൂറോ വിഭാഗം ഡിഐജി ജെ. ജെ. തറയില്‍ വിമാനത്താവളത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചു. സുരക്ഷ ശക്തിപ്പെടുത്താനായി ഡിഐജി 20 നിര്‍ദേശങ്ങള്‍ നല്‍കി.
റണ്‍വേയ്ക്ക് ചുറ്റും രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കമ്പിവേലി കെട്ടുക, സിഐഎസ്എഫിന് വയര്‍ലസ് സംവിധാനം ഏര്‍പ്പെടുത്തുക, ഹോട്ട്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക, വിമാനത്താവളത്തിലെത്തുന്നവരെ ശരീരപരിശോധനക്ക് ശേഷം കയറ്റിവിടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഡിഐജി നല്‍കിയത്.












Click it and Unblock the Notifications