വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോ സൗജന്യഅരി
തിരുവനന്തപുരം: റംസാന്‍, ക്രിസ്മസ് സീസണില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍ ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച നിയമസഭയെ അറിയിച്ചു.
മുന്‍ സര്‍ക്കാരാണ് ഈ പദ്ധതി കൊണ്ടുവന്നത്. ഈ വര്‍ഷവും പദ്ധതിയിലുള്‍പ്പെടും. ചോദ്യോത്തരവേളയില്‍ മന്ത്രി അറിയിച്ചു.
ഗുണനിലവാരമുള്ള അരിയാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
കര്‍ഷകരില്‍ നിന്ന് നെല്ല് ശേഖരിക്കുന്നതിനായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷി മന്ത്രി കെ. ആര്‍. ഗൗരിയമ്മ പറഞ്ഞു. തമിഴ്നാടില്‍ നിന്നും അരി വരുന്നതു മൂലം അരിയുടെ കമ്പോള വില ഇടിയുകയാണെങ്കില്‍ അരിക്ക് കമ്പോള വില നിശ്ചയിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications