പുരോഹിതരുടേത് ഇരട്ടത്താപ്പ്: വെള്ളാപ്പള്ളി
ആലപ്പുഴ: മദ്യനയത്തിന്റെ കാര്യത്തില്‍ ക്രിസ്തീയ പുരോഹിതര്‍ ഇരട്ടത്താപ്പാണ് കൈക്കൊള്ളുന്നതെന്ന് എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍. ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച ആലപ്പുഴ പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണീയര്‍ രക്ഷപ്പെടരുതെന്നാണ് ക്രിസ്തീയപുരോഹിതര്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ താരതമ്യേന ലഹരി കുറഞ്ഞ കള്ളിന്റെ വില്പന വ്യക്തികളെ ഏല്പിക്കുന്നതിനെ അവര്‍ എതിര്‍ക്കുന്നതെന്തിനാണെന്നും വെള്ളാപ്പള്ളി ചോദിച്ചു.
വിദേശമദ്യശാലകള്‍ക്കെതിരെ സമരം ചെയ്യാതെ കള്ള്ഷാപ്പുകള്‍ വ്യക്തികള്‍ക്ക് നല്കുന്നതിനെ എതിര്‍ക്കുന്നിന് പിന്നില്‍ ദുരുദ്ദേശമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് ക്രിസ്തീയപുരോഹിതര്‍ ശ്രമിക്കുന്നത്. മദ്യനയത്തെപ്പറ്റി തീരുമാനിക്കാന്‍ ആലപ്പുഴയില്‍ നേരത്തെ എസ്എന്‍ഡിപി സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു.












Click it and Unblock the Notifications