നിയമസഭയ്ക്ക് വെബ്സൈറ്റ്
തിരുവനന്തപുരം: കേരള . ഏഷ്യാനെറ്റ് ഡാറ്റാലൈന്‍ ഗ്രൂപ്പാണ് ഈ വെബ്സൈറ്റിന് രൂപം കൊടുത്തത്. വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി എ.കെ. ആന്റണി ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച നിര്‍വഹിക്കും.
1957 മുതലുള്ള നിയമസഭയുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമസഭസംബന്ധിച്ച വാര്‍ത്തകളും നിയമസഭയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പുകളും വെബ്സൈറ്റില്‍ ലഭിക്കും.
നിയമസഭയുടെ ദൈനംദിന നടപടികളും നിയമസഭാ നടപടിക്രമങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിയമസഭാംഗങ്ങളുടെ ജീവചരിത്രക്കുറിപ്പ് ചിത്രങ്ങള്‍ സഹിതം വെബ്സൈറ്റിലുണ്ട്. നിയമസഭയുടെ വിഷയനിര്‍ണ്ണയ സമിതി അംഗങ്ങളെപ്പറ്റിയും വിവരങ്ങള്‍ ഉണ്ട്.












Click it and Unblock the Notifications