അഫ്ഗാന്‍കാര്‍ കണ്ഡഹാര്‍ വിടുന്നു
കാബൂള്‍ : വടക്കന്‍ സഖ്യം പോരാട്ടം ശക്തിപ്പെടുത്തവെ ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ ക കണ്ഡഹാറില്‍ നിന്നും രക്ഷപെട്ടതായി യുഎന്‍. താലിബാന്റെ അവശേഷിക്കുന്ന കോട്ടയായ കാണ്ഡഹാറില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. അവസാനശ്വാസം വരെ പോരാടാന്‍ താലിബാന്റെ ആത്മീയ നേതാവ് മുല്ല ഒമര്‍ അനുയായികളോടാവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച 8,000 അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ് പാകിസ്താനിലെത്തിയതെന്ന് യുഎന്‍ അഭയാര്‍ത്ഥി കമ്മീഷണറുടെ വക്താവ് പീറ്റര്‍ കെസ്ലര്‍ പ്രസ്താവിച്ചു. പ്രതിദിനം 2,000 പേരാണ് കാണ്ഡഹാര്‍ വിടുന്നത്. ഇവരുടെ സുരക്ഷ ഉറപ്പു വരുത്തോണ്ടതുണ്ട്. കാണ്ഡഹാറിലും പരിസര പ്രദേശങ്ങളിലും അശാന്തിയും ഭീതിയും നിലനില്‍ക്കുന്നതായി രക്ഷപ്പാെേട്ടവര്‍ പറയുന്നു. വിദേശ മാദ്ധ്യമപ്രവര്‍ത്തരെ കാണ്ഡഹാറിനുളളിലേക്ക് താലിബാന്‍ പ്രവേശിപ്പിക്കുന്നില്ല.
ദക്ഷിണ കാണ്ഡഹാറില്‍ അമേരിക്ക ബോംബിംഗ് ശക്തമാക്കി. കാണ്ഡഹാറിനു 110 കിലോമീറ്റര്‍ അകലെ യുഎസ് നിൈകര്‍ തമ്പടിച്ചുട്ടെങ്കിലും അവര്‍ ഇപ്പോള്‍ കാണ്ഡഹാറില്‍ നടക്കുന്ന യുദ്ധത്തില്‍ പങ്ക്ചേര്‍ന്നിട്ടില്ല.












Click it and Unblock the Notifications