അരാഫത്തിന്റെ ആസ്ഥാനത്തില്‍ മിസൈലാക്രമണം
ഗാസ: ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച ഗാസയില്‍ മിസൈലാക്രമണം നടത്തി. പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിന്റെ ഗാസയിലുള്ള ആസ്ഥാനമന്ദിരത്തിലും മിസൈല്‍ വീണു.
ഈ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ അരാഫത്ത് കെട്ടിടത്തിലുണ്ടായിരുന്നില്ല. അദ്ദേഹം വെസ്റ് ബാങ്കിലാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പലസ്തീന്‍ തീവ്രവാദികള്‍ നടത്തിയ മനുഷ്യബോംബ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം.












Click it and Unblock the Notifications