തമിഴ് മക്കള്‍ക്കിത് ആഘോഷം
ചെന്നൈ: ജയലളിതയ്ക്കനുകൂലമായ ചെന്നൈ ഹൈക്കോടതി വിധി എ. ഐ. ഡി. എം. കെ പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്. തെരുവില്‍ നൃത്തം ചവിട്ടിയും പടക്കം പൊട്ടിച്ചും ആഹ്ലാദ പ്രകടനം നടത്തുകയാണവര്‍.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലേക്ക് പൂച്ചെണ്ടുമായി കൂട്ടം കൂട്ടമായി ഒഴുകുന്നു. തെരുവിലെങ്ങും മധുരപലഹാരം വിതരണംചെയ്യുന്ന എ. ഐ. ഡി. എം. കെ പ്രവര്‍ത്തകരെയും കാണാം.
എത്രയും പെട്ടെന്നുതന്നെ അമ്മ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം. അതാണ് ആഘോഷങ്ങള്‍ക്ക് പിന്നിലെ ചേതോവികാരം. ഇപ്പോഴത്തെ മുഖ്യമന്ത്രി പനീര്‍ ശെല്‍വം സ്ഥാനമൊഴിയാന്‍ തയാര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം വൈകാതെ തന്നെ ആണ്ടിപ്പെട്ടിയില്‍ നിന്ന് ജയലളിത മത്സരിച്ച് നിയമസഭയിലെത്തും.
മുന്‍ഭരണകാലത്ത് താന്‍സി ഭൂമി ഇടപാടില്‍ അവിഹിതമായി ഭൂമി സ്വന്തമാക്കി എന്നാരോപിച്ച് കരുണാനിധിയുടെ നേതൃത്വത്തിലുളള മന്ത്രിസഭയാണ് ജയലളിതയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തത്.
ഈ കേസില്‍ വിചാരണ നേരിടുന്നതുകൊണ്ട് എഐഎഡിഎംകെ അധികാരത്തില്‍ വന്നെങ്കിലും ജയലളിതയ്ക്ക് സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനത്ത് പാവയായി എംഎല്‍എ ആയ പനീര്‍ശെല്‍വത്തെ നിയോഗിച്ച് ഭരണം നിയന്ത്രിക്കുകയായിരുന്നു അവര്‍. കുറ്റവിമുക്തയായി താന്‍ എത്രയും വേഗം തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ജയ പ്രസ്താവിച്ചിരുന്നു
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications