താന്‍സി കേസില്‍ ജയയെ കുറ്റവിമുക്തയാക്കി
ചെന്നൈ: താന്‍സി ഭൂമിയിടപാട് കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് ചെന്നൈ ഹൈക്കോടതി വിധി പ്രസ്താവിച്ചു. പ്ലെസന്റ് ഡേ ഹോട്ടല്‍ കേസിലും ജയയെ കുറ്റവിമുക്തയാക്കി. ഡിസംബര്‍ നാല് ചൊവാഴ്ചയായിരുന്നു ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന ഈ വിധി ഉണ്ടായത്. ജസ്റിസ് എന്‍. ദിനകര്‍ ആണ് വിധി പ്രസ്താവിച്ചത്.
താന്‍സി ഭൂമിയിടപാട് കേസില്‍ ശിക്ഷിപ്പെട്ടതിനാലാണ് സുപ്രീംകോടതി ജയലളിതയെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ നിന്നും വിലക്കിയത്. താന്‍സി ഭൂമിയിടപാട് കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ജയലളിതയെ തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിരുന്നു.
നേരത്തെ ഡിഎംകെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചെന്നൈയിലെ പ്രത്യേക കോടതിയാണ് താന്‍സി ഭൂമിയിടപാട് കേസില്‍ ജയലളിതയെയും മറ്റ് അഞ്ചു പേരെയും മൂന്നു വര്‍ഷം കഠിനതടവിന് വിധിച്ചത്. അന്ന് ഗൂഡാലോചനയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 120-ബി, പൊതുപ്രവര്‍ത്തകരുടെ കുറ്റകരമായ വിശ്വാസവഞ്ചനയ്ക്ക് 409 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഈ കേസില്‍ ജയലളിതയ്ക്ക് പ്രത്യേക ജഡ്ജി പി. അമ്പഴകന് ശിക്ഷവിധിച്ചത്.
താന്സികേസില് മൂന്നുവര്‍ഷവും പ്ലസന്റ് ഡേ ഹോട്ടല്‍ കേസില്‍ ഒരു വര്‍ഷം തടവുമാണ് ജയലളിതയ്ക്ക് വിധിച്ചത്. ചെന്നൈ ഹൈക്കോടതി വിധിയോടെ ജയലളിതയ്ക്ക് വീണ്ടും മുഖ്യമന്ത്രിയാകാന്‍ വഴിയൊരുങ്ങിയിരിക്കുകയാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ജയലളിതയ്ക്ക് വേണ്ടി താന്‍ മുഖ്യമന്ത്രി പദം ഉടനെ ഒഴിയുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications