ആണ്ടിപ്പെട്ടിയില്‍ നിന്ന് മത്സരിക്കും: ജയ
ചെന്നൈ: ആണ്ടിപ്പെട്ടി സീറ്റില്‍ നിന്ന് ജനവിധി തേടുമെന്ന് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി. താന്‍സി, പ്ലസന്റ് സ്റേ ഹോട്ടല്‍ കേസുകളില്‍ വിജയിച്ച ശേഷം ഡിസംബര്‍ നാല് ചൊവാഴ്ച പോയ്സ് ഗാര്‍ഡനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയലളിത.
എവിടെ നിന്ന് മത്സരിക്കും എന്ന ചോദ്യത്തിന് രണ്ടിടത്ത് നിന്നും മത്സരിക്കുമെന്നും തീര്‍ച്ചയായും ആണ്ടിപ്പെട്ടിയില്‍ നിന്നും ജനവിധി തേടുമെന്നും ജയലളിത പറഞ്ഞു. എഐഎഡിഎംകെയുടെ കോട്ടയാണ് ആണ്ടിപ്പെട്ടി നിയമസഭാസീറ്റ്.
ഈ കേസുകള്‍ ദുരുദ്ദേശ്യത്തോടെ കരുണാനിധി കെട്ടിച്ചമച്ചതാണ്. ഈ കേസില്‍ ഞാന്‍ നിരപരാധിയാണ്. - ജയലളിത പറഞ്ഞു.
ധര്‍മ്മം വിജയിച്ചു- വിവാദ ഭൂമിയിടപാടുകളില്‍ അനുകൂലമായ ഹൈക്കോടതി വിധിയുണ്ടായതിനെപ്പറ്റി ജയലളിതയുടെ ആദ്യപ്രതികരണം ഇതായിരുന്നു. ദൈവാനുഗ്രഹമാണ് ഈ കേസുകളില്‍ വിജയിക്കാന്‍ എന്നെ സഹായിച്ചത്. ദൈവം എന്നോട് എപ്പോഴും ദയാലുവാണ് - ജയലളിത പറഞ്ഞു.
ഇപ്പോഴത്തെ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ മാറ്റുമോ എന്ന ചോദ്യത്തിന് ജയലളിത വ്യക്തമായി മറുപടി പറഞ്ഞില്ല. ഉചിതമായ തീരുമാനം തക്കസമയത്തെടുക്കും എന്നതായിരുന്നു മറുപടി.












Click it and Unblock the Notifications