ജയലളിതയ്കെതിരെ സുപ്രീം കോടതിയില്‍ കേസ് നല്‍കും: സ്വാമി
ചെന്നൈ: താന്‍സി കേസിലെ മദ്രാസ് ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് കൊടുക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി.
അഴിമതി കേസുകളില്‍ കോടതി കേസിന്റെ നടപടിക്രമങ്ങള്‍ വിശദമായി പരിശോധിക്കരുതെന്ന് സ്വാമി അഭിപ്രായപ്പെട്ടു. താന്‍സി ഭൂമി ഇടപാട് കേസിന്‍ ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈകോടതിയുടെ വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സ്വാമി.
സ്വാമി സുപ്രീം കോടതിയില്‍ കേസ് നല്‍കിയാല്‍ അത് വീണ്ടും ജയലളിതയ്ക് മുഖ്യമന്ത്രിയാവുന്നതിന് തടസമാവുമോയെന്ന് പരിശോധിക്കുകയാണ് എ. ഐ. ഡി. എം. കെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയലളിതയുമായി അടുത്ത ചങ്ങാത്തത്തിലായിരുന്ന സ്വാമി പന്നീട് തെറ്റി പിരിയുകയായിരുന്നു.












Click it and Unblock the Notifications