അയ്യപ്പ ഭക്തന്‍മാര്‍ക്കു പ്രാതല്‍ ചത്ത പല്ലി!
കോട്ടയം : അയ്യപ്പ ഭക്തന്‍മാര്‍ക്കു വിളമ്പിയ പ്രാതലില്‍ ചത്ത പല്ലി! തിരുവിതാംകൂര്‍ ദേവസ്വം ബോഡിന്റെ കീഴില്‍ പമ്പയിലുളള ഭോജന ശാലയിലാണ് ചത്ത പല്ലിയുളള പ്രാതല്‍ വിളമ്പിയതായി ആരോപണമുയര്‍ന്നത്.
ഭക്ഷ്യ വിഷബാധ ഭയന്ന ഭക്തന്മാര്‍ അടുത്തുളള ആശുപത്രിയില്‍ അഭയം തേടി. എന്നാല്‍ ആര്‍ക്കും വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ ടി കെ ദേവകുമാര്‍ പറഞ്ഞു. ആകെ 138 പേരാണ് ആശുപത്രിയിലെത്തിയത്.
അിശമന വിഭാഗത്തിലെ ജീവനക്കാര്‍ പല്ലി കണ്ട വിവരം സ്ഥിരീകരിച്ചെന്ന് ഡോക്ടര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അരവണയില്‍ എലിവാല്‍, ബീഡിക്കുറ്റി, തെര്‍മോക്കോള്‍ എന്നിവ കണ്ടത് വന്‍ വിവാദമുണ്ടാക്കിയിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ എന്റമോളജി വകുപ്പ് എലിവാല്‍ സ്ഥിരീകരിച്ചെങ്കിലും സര്‍ക്കാര്‍ വക പരിശോധകന്‍ പരീക്ഷിച്ചപ്പോള്‍ അത് ഇഞ്ചിനാരായി.
വിഷയം ഹൈക്കോടതി സ്വമേധയാ ഏറ്റെടുക്കുകയും വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനോടാവശ്യപ്പെടുകയും ചെയ്തു. സംഭവം സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വിവാദത്തിനും കാരണമായി. വീണ്ടും ശബരിമലയിലെ പ്രാതലും പ്രസാദവും വിവാദങ്ങളുടെ തലക്കെട്ടുകളാവുകയാണ്.












Click it and Unblock the Notifications