പള്ളികളില്‍ നിന്ന് നികുതി: ഇടപെടില്ലെന്ന് കോടതി
കൊച്ചി: പള്ളിവക ഹാളുകള്‍ വാടകയ്ക്ക് കൊടുക്കുന്നതിനാല്‍ നികുതി ഈടാക്കാനുള്ള ആദായനികുതിവകുപ്പിന്റെ തീരുമാനം റദ്ദാക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളി. നാല് ക്രിസ്ത്യന്‍ പള്ളിഅധികൃതരാണ് ആദായനികുതി വകുപ്പ് സേവനനികുതി ഈടാക്കുന്നതില്‍ നിന്നും പള്ളികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്കിയത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്ന് ന്യായത്തിന്മേലാണ് ഹൈക്കോടതി ഡിസംബര്‍ നാല് ചൊവാഴ്ച അപേക്ഷ തള്ളിയത്. ചീഫ് ജസ്റിസ് ബി.എന്‍. ബാലകൃഷ്ണന്‍, ജസ്റിസ് എം. രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ബഞ്ചാണ് പള്ളിയധികൃതരുടെ പരാതി തള്ളിയത്.
പൂങ്കുന്നത്തെ ഹോളിഫാമിലി പള്ളി, എറണാകുളത്തെ സെന്റ് മേരീസ് പള്ളി, കാഞ്ഞിരപ്പള്ളിയിലെ സെന്റ് ഡൊമിനിക് പള്ളി, ചങ്ങല്‍വാഴൂരിലെ മെട്രോപൊളിറ്റന്‍ പള്ളി എന്നീ നാല് പള്ളി അധികൃതരാണ് ഹൈക്കോടതിയില്‍ പരാതി നല്കിയത്. ബൈബിള്‍ സമ്മേളനങ്ങള്‍ക്കും പ്രാര്‍ത്ഥനായോഗങ്ങള്‍ക്കും വേണ്ടിയാണ് പള്ളിവക ഹാളുകള്‍ ഉപയോഗിക്കുന്നതെന്ന കാരണത്താലാണ് പള്ളികളെ സേവന നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പള്ളിഅധികൃതര്‍ പരാതിയില്‍ വാദിച്ചത്. വിശ്വാസികളുടെ സംഭാവനവാങ്ങിയാണ് ഹാള്‍ പണിതതെന്നതിനാല്‍ നികുതി നല്കേണ്ടതില്ലെന്നും പള്ളിക്കാര്‍ വാദിച്ചു.
എന്നാല്‍ ഹാളുകള്‍ മറ്റ് സാമൂഹ്യപരിപാടികള്‍ക്കും മറ്റും പണം വാങ്ങി വാടകയ്ക്ക് നല്കുന്നതിനാല്‍ സേവനനികുതി നല്കണമെന്നാണ് ആദായനികുതിവകുപ്പുകാരുടെ വാദം.
ശഇക്കാര്യത്തില്‍ ആദായനികുതി ഉദ്യോഗസ്ഥരെ തന്നെ പരാതിയറിയിക്കാനായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications