സംസ്ഥാനത്ത് വ്യവസായ സഹകരണ ബാങ്ക് വരുന്നു
തിരുവനന്തപുരം: വ്യവസായ സഹകരണ ബാങ്ക് തുടങ്ങുന്നതിനെക്കിറിച്ച് കേരള സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുകയാണെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പ്രസ്താവിച്ചു. വ്യാവസായിക ഉത്പന്നങ്ങളുടെ വിപണനത്തിന് ഒരു ഉയര്‍ന്ന സമിതി രൂപീകരിക്കമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് നാട്വ്യവസായ വകുപ്പിന്റെ മാതൃകയിലാണ് ബാങ്ക് രൂപീകരിക്കാനുദ്ദേശിക്കുന്നത്. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുളള 4391 സഹകരണ സ്ഥാപനങ്ങളും ഉത് പന്നങ്ങള്‍ വിറ്റഴിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ആ സാഹചര്യത്തിലാണ് ഉന്നതതല സമിതി രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 44 ചെറുകിട പീഡിത വ്യവസായങ്ങള്‍ പുനരുദ്ധരിച്ചതായി മന്ത്രി അവകാശപ്പെട്ടു.
കഴിഞ്ഞ 10 വര്‍ഷമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 14 പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. ഇവയെ ലാഭത്തിലാക്കുന്നതിനുളള മാര്‍ങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതി രൂപീകരിച്ചതായി അദ്ദേഹം പറഞ്ഞു. സമിതി ഇതു സംബന്ധിച്ച് പഠനം നടത്തുകയാണ്. ഈ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കാന്‍ സ്വകാര്യ സഹായം തേടുന്നതില്‍ സര്‍ക്കാരിനു മടിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications