ഗവ. കോളെജിന്റെ മേല്‍ക്കൂര തകര്‍ന്നു
കൊച്ചി: മണിമലമുക്ക് ഗവ. കോളെജിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ആര്‍ക്കും പരിക്കില്ല.
ഭൂരിപക്ഷം കുട്ടികളും ഉച്ചഭക്ഷണത്തിനു പുറത്തു പോയ സമയത്തായിരുന്നു കോളെജിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണത്. രണ്ടദ്ധ്യാപകര്‍ നേരിയ ഭാഗ്യത്തിനു രക്ഷപ്പെട്ടു. കോണ്‍ക്രീറ്റിനുപയോഗിച്ച സ്റീല്‍ കമ്പികള്‍ തുരുമ്പെടുത്ത് ചോര്‍ച്ചയുണ്ടായിട്ട് കുറച്ചു നാളായെന്ന് പ്രിന്‍സിപ്പല്‍ തോമസ് വര്‍ഗീസ് പറഞ്ഞു.
ഒലിയപ്പാറ ഗ്രാമ വിദ്യാഭ്യാസ സമിതിയാണ് കെട്ടിടം നിര്‍മ്മിച്ചത്. 1983 ല്‍ സമിതി സര്‍ക്കാരിനു കെട്ടിടം കൈമാറി. കെട്ടിടത്തിന്റെ പ്ലാസ്ററിംഗും മറ്റു പണികളും പിഡബ്ല്യുഡിയാണ് ചെയ്തു തീര്‍ത്തത്. കെട്ടിടത്തിന്റെ മേല്‍ക്കൂര തകരാറിലായായ വിവരം സര്‍ക്കാരിനെ അറിയിച്ചിട്ട് വളരെ നാളായെന്നും എന്നാല്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്നും കോളെജധികാരികള്‍ പറഞ്ഞു.












Click it and Unblock the Notifications