സ്കൂളുകളില്‍ റാങ്ക് സമ്പ്രദായം നിര്‍ത്തുന്നു
തിരുവനന്തപുരം: ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളില്‍ റാങ്ക് സമ്പ്രദായം നിര്‍ത്താന്‍ കരിക്കുലം സ്റിയറിങ്ങ് കമ്മിറ്റി തീരുമാനിച്ചു. പകരം ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവരും.
അടുത്ത അധ്യയനവര്‍ഷത്തില്‍ പത്താംക്ലാസ്സില്‍ റാങ്ക് സമ്പ്രദായം നിര്‍ത്തി ഗ്രേഡിംഗ് സമ്പ്രദായം നടപ്പാക്കും. മറ്റു ക്ലാസ്സുകളില്‍ ഈ വര്‍ഷം മുതല്‍ ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. എഴുത്തുപരീക്ഷയും ഇന്റേണല്‍ അസസ്സ്മെന്റും ചേര്‍ത്താണ് ഗ്രേഡ് തീരുമാനിക്കുക. പ്രോഗ്രസ് കാര്‍ഡിന് പകരം ക്യുമിലേറ്റീവ് കാര്‍ഡ് ഏര്‍പ്പെടുത്തും.
ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ ഏര്‍പ്പെടുത്തിയ ഡോ. എ. സുകുമാരന്‍നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശകളെല്ലാം വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി അംഗീകരിച്ചു.
എട്ടാംക്ലാസിലെ പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ മാറും. ഒന്നു മുതല്‍ മൂന്നുവരെ ക്ലാസ്സുകളിലെയും ഒമ്പതാംക്ലാസ്സിലെയും പുസ്തകങ്ങള്‍ 2003-2004ല്‍ പരിഷ്കരിക്കും. അടുത്ത വര്‍ഷം മുതല്‍ മൂന്നാംക്ലാസ്സില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗീഷ് ആരംഭിക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications