റബര്‍ സംഭരണം ഉടന്‍ തുടങ്ങണം: ജോസഫ്
തിരുവനന്തപുരം: വിലത്തകര്‍ച്ച മൂലം പ്രതിസന്ധിയിലായ റബര്‍ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ റബര്‍ സംഭരണം തുടങ്ങണമെന്ന് കേരളകോണ്‍ഗ്രസ് - -- -ജെ ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. ഡിസംബര്‍ നാല് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബര്‍ സംഭരണം തുടങ്ങിയില്ലെങ്കില്‍ ഡിസംബര്‍ 11 ചൊവാഴ്ച മുതല്‍ താന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരം തുടങ്ങുമെന്നും ജോസഫ് വ്യക്തമാക്കി. കള്ള്ഷാപ്പുകള്‍ വ്യക്തികള്‍ക്ക് നല്കാനുള്ള നീക്കം വഴി മദ്യമേഖലയെ വീണ്ടും മാഫിയയ്ക്ക് നല്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
ഈ സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയെ നശിപ്പിച്ചെന്നും ജോസഫ് ആരോപിച്ചു.












Click it and Unblock the Notifications