കെഎസ്ഇബിയ്ക്ക് ഇനി 6000 കോടി കടം വാങ്ങാം
തിരുവനന്തപുരം : കെഎസ്ഇബിയുടെ കടം വാങ്ങല്‍ പരിധി 3000 കോടിയില്‍ നിന്നും 6000 കോടിയായി വര്‍ദ്ധിപ്പിച്ചു. വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ ഇതു സംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം സഭ ചര്‍ച്ച കൂടാതെ അംഗീകരിച്ചു.
ബോഡിന്റെ കടം മുന്‍ സര്‍ക്കാരിന്റെ കാലത്ത് 3000 കോടിയുടെ പരിധി കഴിഞ്ഞിരുന്നെന്ന് പ്രമേയം അവതരിപ്പിച്ച മന്ത്രി പറഞ്ഞു. സഭയില്‍ ചര്‍ച്ച ചെയ്യാതെ മൂന്നു തവണകളായി 1386 കോടി രൂപയാണ് ആ കാലയളവില്‍ അധികവായ്പയെടുത്തത്. പരിധി വര്‍ദ്ധിപ്പിച്ചാലും നിലവില്‍ ബോഡിന് ശേഷിക്കുന്ന 1614 കോടി മാത്രമേ വായ്പയെടുക്കാന്‍ സാധിക്കൂവെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications