ദുബായിയില്‍ മിസ് കേരളാ മത്സരം
ദുബായ്: ഗള്‍ഫ് മലയാളികള്‍ ദുബായിയില്‍ മിസ് കേരളാ മത്സരം സംഘടിപ്പിക്കുന്നു. 2002 ജാനുവരിയിലാണ് മത്സരം. ഗള്‍ഫ് മേഖലയില്‍ താമസിക്കുന്ന16നും 25നും മദ്ധ്യേ പ്രായമുളളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
പ്രശസ്ത ഇന്ദിപോപ്പ് ഗായിക അലീഷാ ചിനോയ് ചടങ്ങില്‍ പങ്കെടുക്കും. നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവരുടെ ഫൈനല്‍ മത്സരമാണ് ദുബായിയില്‍ നടക്കുന്നത്. പ്രതിഭയുളള മലയാളി യുവതികള്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുളള നാട്ടിലെ സുന്ദരിമാരെ ആദരിക്കുന്ന ചടങ്ങിന് പിന്തുണ നല്‍കാന്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട് , എന്‍എംസി വ്യവസായ ശ്രംഖലയുടെ വൈസ് ചെയര്‍മാന്‍ ബി ആര്‍ ഷെട്ടി പറഞ്ഞു.












Click it and Unblock the Notifications