റബര്‍ : ബിജെപി പ്രധാനമന്ത്രിയെ കാണും
കണ്ണൂര്‍ : റബര്‍ മേഖലയില്‍ കേരളം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ കാണും. ഇക്കാര്യത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കും.
റബര്‍ കര്‍ഷകര്‍ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ഈ പ്രതിസന്ധിപരിഹരിക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടലാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് - ബിജെപി സംസ്ഥാനപ്രസിഡന്റ് സി.കെ. പത്മനാഭന് പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താഏജന്‍സി പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസത്തിനുള്ളില്‍ താന്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും സി.കെ. പത്മനാഭന് പറഞ്ഞു.
കള്ള്സഹകരണസംഘങ്ങള് പിരിച്ചുവിട്ട് ഷാപ്പുകള്‍ക്ക് ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള തീരുമാനം കെപിസിസിയുടേത് മാത്രമാണ്. ഐക്യജനാധിപത്യമുന്നണിയുടേതല്ല. കള്ള്ഷാപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സഹകരണസംഘങ്ങളില്‍ തൊഴിലാളി പ്രാതിനിധ്യം കൂട്ടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പോട്ടോയുടെ കാര്യത്തില്‍ കേന്ദ്രം ഒരു സമവായത്തിലെത്താന്‍ ശ്രമിക്കുകയാണെന്നും ഇപ്പോഴത്തെ തീവ്രവാദത്തെ നേരിടാന്‍ പറ്റിയതരത്തില്‍ രൂപകല്പനചെയ്തതാണ് പോട്ടോയെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications