തോട്ടം മേഖല : നാളെ മന്ത്രിസഭാ ഉപസമിതി യോഗം
തിരുവനന്തപുരം : തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഡിസംബര്‍ അഞ്ചിന് യോഗം ചേരുമെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ നിയമസഭയെ അറിയിച്ചു. ഇ എം അഗസ്തിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
തോട്ടം മേഖലയെക്കുറിച്ചു പഠിക്കാന്‍ രൂപീകരിച്ച ഉന്നതതല ഉപദേശക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഉപസമിതി പരിശോധിക്കും. ഏഴു മന്ത്രിമാരാണ് സമിതിയിലുളളത്. ജോലിക്കു പകരം ഭക്ഷണം എന്ന പദ്ധതി നടപ്പാക്കാനാവുമോയെന്ന് പരിശോധിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു.
ആഗോളവത്കരണ ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി ഉണ്ടായ വിലയിടിവു മൂലം 11 തോട്ടങ്ങളില്‍ ലോക്കൗട്ട് പ്രഖ്യാപിച്ചതായി സബ്മിഷന്‍ അവതരിപ്പിച്ച് അഗസ്തി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഈ മേഖലയില്‍ പതിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications