ശബരിമലയില്‍ സുരക്ഷ ശക്തിപ്പെടുത്തി
ശബരിമല: ശബരിമലയിലും നിലയ്ക്കലും പമ്പയിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. അയോധ്യാസംഭവത്തില്‍ പ്രതിഷേധിച്ച് പിഡിപി ഡിസംബര്‍ ആറിന് ഹര്‍ത്താല്‍ ആഹ്വാനംചെയ്തതിനാലാണിത്.
സുരക്ഷാനടപടികളുടെ ഭാഗമായി പതിനെട്ടാംപടിയില്‍ തേങ്ങയുടയ്ക്കലും ശ്രീകോവിലിന് തെക്ക് നെയ്യൊഴിക്കലും തല്ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ഭക്തരെയെല്ലാം പരിശോധനയ്ക്കുന്നുണ്ട്. ശബരിമലയിലേക്കുള്ള വഴിയില്‍ പല ഭാഗങ്ങളിലും മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കും.
സോപാനത്തിന് മുന്നിലുള്ള വഴിപാട് നല്കുന്നതിനുള്ള ഭണ്ഡാരം ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ എടുത്തുമാറ്റും. പമ്പയിലും സന്നിധാനത്തും കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications