ഗണേശന്റെ പ്രസ്താവനയ്കെതിരെ എസ്എന്‍ഡിപി
കൊല്ലം: സാമ്പത്തിക സംവരണം സടപ്പാക്കണമെന്ന മന്ത്രി ഗണേശ് കുമാറിന്റെ പ്രസ്താവനയ്കെതിരെ എസ് എന്‍ഡിപി.
ഇപ്പോഴത്തെ സംവരണം നിലനിറുത്തിക്കൊണ്ട് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ഗണേശ് കുമാര്‍ എന്‍എസ്എസിന്റെ ഒരു യോഗത്തില്‍ അഭിപ്രായപ്പെട്ടത്. ഗണേശ് മന്ത്രിയായപ്പോള്‍ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണിതെന്നാണ് എസ് എന്‍ ഡിപി യുടെ നിലപാട്. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
മന്ത്രയുടെ അഭിപ്രായപ്രകടനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് എസ്. എന്‍. ഡി. പി യോഗം പ്രമേയം പാസാക്കിയിട്ടുണ്ട്.












Click it and Unblock the Notifications